19 April 2024 Friday

മഞ്ചേരി മുൻസിപ്പൽ കൗൺസിലറെ ആക്രമിച്ചു കൊലപെടുത്തിയ സംഭവത്തിൽ രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

ckmnews

മഞ്ചേരി മുൻസിപ്പൽ കൗൺസിലറെ ആക്രമിച്ചു കൊലപെടുത്തിയ സംഭവത്തിൽ രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ


മലപ്പുറം:മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ജലീലിനെ ആക്രമിച്ചു കൊലപ്പെടു ത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.വള്ളുവങ്ങാട് പാണ്ടിക്കാട് കറുത്തേടത്ത് ഷംഷീർ (32) ഒലിപ്രക്കാട് നെല്ലിക്കുത്ത് പതിയൻ തൊടിക അബ്ദുൽ മാജിദ്-(26)എന്നിവരെ യാണ് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കം നടന്നിരുന്നു.പിന്നീട്  ഇരു വിഭാഗവും യാത്ര തുടരുകയും തുടർന്ന് കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫ് ന് സമീപം വച്ച് കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ട് വാഹനത്തിൽ നിന്ന് ഇറങ്ങിയ സമയം ബൈക്കിൽ മാരക ആയുധവുമായി വന്ന സംഘം കൗൺസിലറെ ആക്രമിച്ച്  ഇരുചക്ര വാഹനത്തിൽ കടന്നു കളയുകയായിരുന്നു.തുടർന്ന്  പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരിക്കുകളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കൗൺസിലർ മരണത്തിന് കീഴടങ്ങുകയായിരുന്നു.മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പൊലീസിന്റെ  പിടിയിലായത്.സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്ന മുഖ്യപ്രതി യായ ശുഹൈബിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.മലപ്പുറം പോലീസ് മേധാവി കെ സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പിഎം പ്രദീപിന്റെ നിർദ്ദേശ പ്രകാരം മഞ്ചേരി സിഐ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്ഐ സുലൈമാൻ. ഗിരീഷ്.എം അനീഷ് ചാക്കോ, മുഹമ്മദ്‌ സലീം.പി, ദിനേഷ് ഐകെ ഹരിലാൽ പിആർ, ഷ ഹേഷ്, തൗഫീഖ് മുബാറക്, സിറാജ്ജുദ്ധീൻ. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.