25 April 2024 Thursday

കെ റെയിലിന് എതിരെയുള്ള ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രക്ഷോഭം ഏപ്രിൽ 1ന് നടുവട്ടത്ത് സമാപിക്കും

ckmnews

കെ റെയിലിന് എതിരെയുള്ള ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രക്ഷോഭം ഏപ്രിൽ 1ന് നടുവട്ടത്ത് സമാപിക്കും


ചങ്ങരംകുളം:കെ റെയിലിന് എതിരെയുള്ള ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രക്ഷോഭം ഏപ്രിൽ ഒന്നിന് നടുവട്ടത്ത് സമാപിക്കും. മാർച്ച് 30ന് മലപ്പുറം ജില്ലയിലെ അരിയല്ലൂരിൽ നിന്നും ആരംഭിച്ച പദയാത്ര  ഏപ്രിൽ 1 വൈകുന്നേരം 3 മണിക്ക് കുറ്റിപ്പുറം മിനിപമ്പയിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 5- 30നാണ് എടപ്പാൾ നടുവട്ടത്ത് സമാപിക്കുക.മെട്രോമാൻ ഇ ശ്രീധരൻ അടക്കം ബിജെപിയുടെ ദേശീയ,സംസ്ഥാന നേതാക്കൾ മാർച്ച് 1ലെ  പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു സംസാരിക്കും.കുറ്റിപ്പുറം മിനിപമ്പയിൽ നിന്നും തുടങ്ങുന്ന പദയാത്രയ്ക്ക്  തവനൂർ  തൃപ്രങ്ങോട്  പൊന്നാനി ചങ്ങരംകുളം മണ്ഡലം കമ്മിറ്റികൾ നേതൃത്വം നൽകും