24 April 2024 Wednesday

വിസിബി യുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

ckmnews

വിസിബി യുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു 


എരംമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2020 -21 ൽ ഡിവിഷൻ മെമ്പർക്ക്‌  അനുവദിച്ച വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വകയിരുത്തി വെളിയങ്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ കിണറൂം കൃഷിയിടങ്ങളും പുളി കയറുന്നത് തടയാനും ശുദ്ധജലം സംഭരിക്കാനും തണ്ണിത്തുറ നിവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന വിസിബി  യുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ  സുബൈറിന്റെ   അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ സിന്ധു മുഖ്യ അതിഥിയായിരുന്നു.വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടയിൽ   ,ബ്ലോക്ക് പഞ്ചായത്ത് അംഗം താജുനിസ ,ഗ്രാമപഞ്ചായത്ത് അംഗം വേണു ,സഫിയ , ജില്ലാ പഞ്ചായത്ത് അംഗം ഷാഫി തുടങ്ങിയവർ ആശംസകൾ നേർന്നു  വാർഡ് മെമ്പർ താഹിർ സ്വാഗതവും മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷാജിറാ മനാഫ് നന്ദിയും പറഞ്ഞു