24 April 2024 Wednesday

ആലുവയിലെ സ്പിരിറ്റ് ശേഖരം ഒളിപ്പിച്ചത് രഹസ്യഭൂഗർഭ അറയില്‍, കച്ചവടം പെയിന്റ് നിര്‍മാണ കമ്പനി കേന്ദ്രീകരിച്ച്

ckmnews

കൊച്ചി: ആലുവ എടയാറില്‍  നിന്ന് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത് പെയിന്റ് നിര്‍മാണ കമ്പനിയിലെ രഹസ്യഭൂഗ‍‍ർഭ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിൽ. 8000 ലിറ്ററിലേറെ സ്പിരിറ്റാണ് എക്സൈസ് സംഘം ഇന്നലെ അര്‍ധരാത്രിയോടെ പിടിച്ചത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

എടയാര്‍ വ്യവസായ മേഖലയിലാണ് പെയിന്‍റ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥനാത്തില്‍ നിരീക്ഷണം നടത്തി വരവേ ,ആലുവ ദേശീയപാതയില്‍ ഇന്നലെ രാത്രി രണ്ട് പേരെ പിടികൂടി.