20 April 2024 Saturday

മുല്ലപ്പെരിയാർ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതി പരി​ഗണിക്കും ; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കും.

ckmnews

ദില്ലി: മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത് സംബന്ധിചുള്ള ശുപാർശകള്‍ കേരളവും ,തമിഴ്നാടും ഇന്ന് സമർപ്പിക്കും. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ എന്നിവയിൽ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകണംഎന്നതാണ് കേരളത്തിന്റെ ആവശ്യം.