29 March 2024 Friday

കാഞ്ഞിയൂർ തെങ്ങിൽ റോഡിൽ പൊതുജനങ്ങൾക്ക് ഭീഷണിയായി ട്രാൻസ്ഫോമർ

ckmnews

കാഞ്ഞിയൂർ തെങ്ങിൽ റോഡിൽ പൊതുജനങ്ങൾക്ക് ഭീഷണിയായി ട്രാൻസ്ഫോമർ


ചങ്ങരംകുളം:കാഞ്ഞിയൂർ തെങ്ങിൽ റോഡിൽ റോഡിനോട് ചേർന്ന് സുരക്ഷാ സംവിധാനങ്ങളില്ലാതെ സ്ഥിതി ചെയ്യുന്ന  ട്രാൻസ്ഫോമർ പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നതായി പരാതി.നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ചങ്ങരംകുളം കെഎസ്ഇബിക്ക് കീഴിൽ വരുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാനോ വേണ്ട സഃരക്ഷാ സംവിധാനങ്ങൾ ഒരുക്കാനോ കെഎസ്ഇബി തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.നിരവധി വാഹനങ്ങളും സ്കൂൾ വിദ്യാർത്ഥികൾ അടക്കം നൂറ് കണക്കിന് യാത്രക്കാരും ദിനം പ്രതി യാത്ര ചെയ്യുന്ന റോഡിനോട് ചേർന്നാണ് സുരക്ഷാ കവചമില്ലാത്ത ട്രാൻസ്ഫോമറും തുടന്ന് കിടക്കുന്ന ഫ്യൂസ് ബോക്സും സ്ഥിതി ചെയ്യുന്നത്.വലിയ ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു