29 March 2024 Friday

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് നാളെ എടപ്പാളില്‍ തുടക്കമാകും

ckmnews

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് നാളെ എടപ്പാളില്‍ തുടക്കമാകും 


എടപ്പാള്‍: ഡിവൈഎഫ്‌ഐ 15-മത് മലപ്പുറം ജില്ലാ സമ്മേളനത്തിന് നാളെ എടപ്പാളിൽ തുടക്കമാകും. വെള്ളിയാഴ്ച വൈകീട്ട് 5ന് പട്ടാമ്പി റോഡില്‍ (രക്തസാക്ഷി നഗര്‍) പ്രത്യേകം സജീകരിച്ച വേദിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമാകുക.നാളെ വൈകീട്ട് 4ന് ആയിരക്കണക്കിന് യുവജനങ്ങള്‍ അണിനിരക്കുന്ന റാലി നടുവട്ടത്തുനിന്ന്  ആരംഭിക്കും. എടപ്പാള്‍, പൊന്നാനി, വളാഞ്ചേരി, തിരൂര്‍ ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നുള്ള യുവജനങ്ങളാണ് റാലിയില്‍ പങ്കെടുക്കുന്നത്. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങി റാലിയിലുണ്ടാകും. അഞ്ചോടെ റാലി പൊതുസമ്മേളന നഗറിലെത്തും.സിപിഐ എം എം കേന്ദ്രകമ്മിറ്റിയംഗം 

കെ കെ ശൈലജ ടീച്ചര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, പി ശ്രീരാമകൃഷ്ണന്‍, പി നന്ദകുമാര്‍ എംഎല്‍എ, കെ ടി ജലീല്‍ എംഎല്‍എ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ജെയ്കി സി തോമസ് എന്നിവര്‍ പങ്കെടുക്കും