25 April 2024 Thursday

കലാം വേൾഡ് റിക്കോർഡ്സ് ഓഫ് ജീനിയസ് കിഡ് ജേതാവ് വി.എസ്. ധ്യാൻകൃഷ്ണയെ അനുമോദിച്ചു

ckmnews

കലാം വേൾഡ് റിക്കോർഡ്സ് ഓഫ് ജീനിയസ് കിഡ് ജേതാവ് വി.എസ്. ധ്യാൻകൃഷ്ണയെ അനുമോദിച്ചു                   


എടപ്പാൾ: കലാം വേൾഡ് എക്സ്ട്ര ഓർഡിനറി ഗ്രാസ്പിങ്ങ് പവർ ജീനിയസ് കിഡ് റിക്കാർഡിൽ നാലു മിനുറ്റു കൊണ്ട് 130 ചോദ്യങ്ങൾക്ക് ഉത്തരം നൽകി ജേതാവായ (കെ.ജി. വിദ്യാർത്ഥി) വി.എസ്.ധ്യാൻകൃഷ്ണയെ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രം അനുമോദിച്ചു.ടി.കെ.വിജയൻ മാസ്റ്റർ ഉപഹാരം നൽകി. മണിഎടപ്പാൾ, എം.പി. വാസുദേവൻ, സജീവ് കുട്ടത്ത്, പി.ഡി. സലീം, എം.പി. ജയൻ, സുരേഷ്ഗോപാലൻ, മനോജ് വലിയവീട്ടിൽ, കെ.വിജയൻ, കെ.പി.ഉദയകുമാർ, കെ.ആർ.ശിവദാസ്, വിജയൻ അണ്ണേങ്ങോട്, അനിൽ കൊരട്ടിയിൽ, എം.പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.