25 April 2024 Thursday

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത: ശമ്പളത്തിൽ വർധന

ckmnews

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള  ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.

ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമാണ് ശമ്പള വർധന. ഇത് പ്രകാരം 2021 ലെ മാസങ്ങളിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഡിഎ നൽകും. 2001 നെ അടിസ്ഥാന വർഷമായി കണ്ടാണ് ഇതുവരെ ഡി എ നിശ്ചയിച്ചിരുന്നത്.  ഇനി മുതൽ അടിസ്ഥാന വർഷം 2016 ആണ്.