25 March 2023 Saturday

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

ckmnews

കോട്ടയം ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ഷൈബിന്‍ മാത്യു ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു മറിയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ക്രിസ് സെബാസ്റ്റ്യനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപമാണ് അപകടം. 2 ബൈക്കുകളിലായി പോയ ഒരു സംഘത്തെ കാണാതായതോടെ തിരിച്ചെത്തി നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത് കാണുന്നത്.