28 March 2024 Thursday

പൊന്നാനി നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന ജനകീയമായ ജനസഭ മാർച്ച് 30ന് നടക്കും

ckmnews

പൊന്നാനി നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന ജനകീയമായ ജനസഭ മാർച്ച് 30ന് നടക്കും


എരമംഗലം:മയക്കുമരുന്നിനെതിരെ കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും  മാർച്ച് 30 -ന് ജനകീയസഭ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി പൊന്നാനി നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന ജനകീയമായ ജനസഭ 2022 മാർച്ച് 30 ബുധനാഴ്ച വൈകുന്നേരം 4:30 -ന് 

വെളിയങ്കോട് സെന്ററിൽ നടക്കും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്യും.പരിപാടിയിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിക്കും. പൊന്നാനി എസ്.എച്ച്.ഒ.വിനോദ് വലിയാട്ടൂർ മുഖ്യാതിഥിയാകും.പഞ്ചായത്ത് അംഗം പി.വേണുഗോപാൽ,ബ്ലോക്ക് പഞ്ചായത്തംഗം പി.വി.താജുന്നിസ തുടങ്ങിയവർ പങ്കെടുക്കും.പട്ടുറുമാൽ ഫെയിം ഷിഹാബ് പാലപ്പെട്ടിയും യുവ പിന്നണിഗായകൻ  ഷുഹൈബ് ജെറിനും നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും