19 April 2024 Friday

എസ് വൈ എസ് എടപ്പാൾ സോൺ ഉണർത്തു സമ്മേളനം സമാപ്പിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ ഉണർത്തു സമ്മേളനം സമാപ്പിച്ചു


ചങ്ങരംകുളം :അഹ്‌ലുസ്സുന്ന:  നവോത്ഥാനത്തിന്റെ നേരവകാശികൾ എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന ആദർശ ക്യാമ്പയിന്റെ ഭാഗമായ  എടപ്പാൾ സോൺ ഉണർത്തു സമ്മേളനം സമാപ്പിച്ചു.നന്നംമുക്ക് സെന്ററിൽ നടന്ന സമ്മേളനം കെ സി ഹബീബു റഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ എ വൈ ഹംസ ഹാജി പതാക ഉയർത്തി സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ പ്രാർത്ഥന നടത്തി ഇബ്രാഹീം കരീം ബാഖവി ആധ്യക്ഷത വഹിച്ചു പി കെ മുഹമ്മദ് ശാഫി വെങ്ങാട് പ്രമേയ പ്രഭാഷണവും അബ്ദുറശീദ് സഖാഫി ഏലംകുളം മുഖ്യ പ്രഭാഷണവും നടത്തി എ ശിഹാബുദ്ദീൻ സഖാഫി, പി പി നൗഫൽ സഅദി , വാരിയത്ത് മുഹമ്മദലി .സി വി അബ്ദുൽ ജലീൽ അഹ്സനി , സി വി ഹംസ ദാരിമി , അഷ്റഫ് സഖാഫി മുതുകാട്  പ്രസംഗിച്ചു