24 April 2024 Wednesday

ഇർശാദ് ബിരുദ ദാന സമ്മേളനം മെയ് 28ന്

ckmnews

ഇർശാദ് ബിരുദ ദാന സമ്മേളനം മെയ് 28ന്

 ചങ്ങരംകുളം :പന്താവൂർ ഇർശാദ് ഇസ്‌ലാമിക് സയൻസ് കോളജിൽ നിന്നും മത-ഭൗതിക സമന്വയ പഠനം പൂർത്തിയാക്കിയ 18 പണ്ഡിതർക്കുള്ള ബിരുദ ദാന സമ്മേളനം വിവിധ പരിപാടികളോടെ മെയ് 28 ശനിയാഴ്ച നടക്കും; ദേശീയ -അന്തർദേശീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും .

ഇർശാദ് കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്കിലെ പ്രധാന പ്രവർത്തകരുടെ കൺവെൻഷനിൽ എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി ( മലേഷ്യ ) തങ്ങളാണ് സമ്മേളനം പ്രഖ്യാപിച്ചത്. വി വി അബ്ദുറസാഖ് ഫൈസി    , വി പി ഷംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, ടി.പി.മുഹമ്മദലി മുസ്‌ലിയാർ, എം.വി.കുഞ്ഞിപ്പ ഹാജി പ്രസംഗിച്ചു .തുടർ പ്രവർത്തനങ്ങൾക്ക് സയ്യിദ് എസ് ഐ കെ തങ്ങൾ ചെയർമാനും വാരിയത്ത് മുഹമ്മദലി ജന:കൺവീനറും നടുവത്ത് ഇബ്രാഹിം ഹാജി  ട്രഷററും ആയി 313 സ്വാഗതസംഘം നിലവിൽ വന്നു. മറ്റു സബ് കമ്മിറ്റികൾ :പ്രോഗ്രാം - അബ്ദുൽ ബാരി സിദ്ദീഖി ( ചെയർമാൻ) കെ എം ശരീഫ് ബുഖാരി ( കൺവീനർ) പ്രചാരണം - കെ.പി.ഉമർ സഖാഫി( ചെയർമാൻ ) ശരീഫ് ചുള്ളിയിൽ (കൺവീനർ) ഫുഡ് അക്കമഡേഷൻ - പ്രൊഫ.അനീസ് ( ചെയർമാൻ ) വി കെ അലവി ഹാജി ( കൺവീനർ) ഫിനാൻസ് - പടാത്ത് കുഞ്ഞുമോൻ ഹാജി (ചെയർമാൻ) ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി ( കൺവീനർ) പ്രസ്സ് - റഷീദ് കുഞ്ഞിപ്പ ( ചെയർമാൻ )പി കെ നജീബ് (കൺവീനർ) സ്വീകരണം - അബ്ദുസ്സലാം സഅദി (ചെയർമാൻ )അനീർ കാഞ്ഞിയൂർ (കൺവീനർ) വളണ്ടിയർ - അബ്ദുറസാഖ് ഹാജി ( ചെയർമാൻ ) റഫീഖ് പെരുമുക്ക് (കൺവീനർ) വെള്ളം, വെളിച്ചം - സൈനുൽ ആബിദ് സഖാഫി (ചെയർമാൻ) എം വി അബുബക്കർ (കൺവീനർ) ഗതാഗതം - മുഹമ്മദ് (ചെയർമാൻ) സാലിബ് (കൺവീനർ) സ്റ്റേജ് ആൻഡ് സൗണ്ട് - മുബഷിർ ബുഖാരി  (ചെയർമാൻ ) മുഹമ്മദ് ഓളങ്ങാട്ട് (കൺവീനർ)