25 April 2024 Thursday

ജി.എച്ച്.എസ് മൂക്കുതലയിലെ എസ്.എസ്.എൽ.സി. 88 ബാച്ച് സംഗമം മെയ് മാസത്തിൽ നടക്കും.

ckmnews

ജി.എച്ച്.എസ് മൂക്കുതലയിലെ എസ്.എസ്.എൽ.സി. 88 ബാച്ച് സംഗമം മെയ് മാസത്തിൽ നടക്കും.


ചങ്ങരംകുളം:1988 ബാച്ചിലെ എസ്.എസ്.എൽ.സി പുർവ വിദ്യാർത്ഥി സംഗമം മെയ് മാസത്തിൽ നടക്കും.സംഗമത്തോടനുബന്ധിച്ച് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ദിലീപ് ചങ്ങരംകുളം അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ പന്താവൂർ സ്വാഗതവും ശലഭ മൂക്കുതല നന്ദിയും പറഞ്ഞു.88 കാലയളവിൽ ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് സംഗമത്തിലെ പ്രധാന സന്ദേശം.കൂടാതെ ബാച്ചിലുള്ളവരുടെ കലാപരിപാടികളും ഉണ്ടായിരിക്കും.ഈ ബാച്ചിലെ മുഴുവൻ പൂർവ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ച് വൻ വിജയമാക്കാനും യോഗത്തിൽ തീരുമാനമായി.രാധാമണി, ഹരീഷ് കക്കിടിപ്പുറം, അബ്ദുൾ റസ്സാഖ്, പരമൻ പെരുമുക്ക്, ബിനീഷ് മൂക്കുതല, സുനിൽ ചിയ്യാനൂർ, ഉഷ കുമരനെല്ലൂർ, പ്രീത ടീച്ചർ, സത്യൻ എടക്കര, സുനിൽ ശ്രീവത്സം, നൗഷാദ് ചിയ്യാനൂർ, പ്രകാശൻ മാറഞ്ചേരി, മണികണ്ഠൻ മാന്തടം, ധനഞ്ജയൻ, ദിലീപ് കക്കിടിപ്പുറം, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.