29 March 2024 Friday

സന്തോഷ് ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം മഞ്ചേരിയിൽ വച്ച് ഏപ്രില്‍ 16-ന്, എതിരാളി രാജസഥാൻ

ckmnews

സന്തോഷ് ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം മഞ്ചേരിയിൽ വച്ച്  ഏപ്രില്‍ 16-ന്, എതിരാളി രാജസഥാൻ


മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന്റെ ഫിക്‌സ്ചര്‍ പുറത്തിറക്കി. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16-ന് രാത്രി എട്ടിനു മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. രാജസ്ഥാനാണ് എതിരാളികള്‍.മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ 16-നു രാവിലെ 9.20ന് പശ്ചിമ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും.


ഏപ്രില്‍ 18-ന് പശ്ചിമ ബംഗാളിനെതിരേയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഏപ്രില്‍ 20-ന് മേഘാലയയും ഏപ്രില്‍ 22-ന് പഞ്ചാബുമാണ് എതിരാളികള്‍. എല്ലാ മത്സരങ്ങളും രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക.


മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കേരള എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സര്‍വീസസ്, മണിപ്പൂര്‍ ടീമുകളാണുള്ളത്. ഏപ്രില്‍ 28, 29 തിയ്യതികളിലാണ് സെമി ഫൈനലുകള്‍. മെയ് രണ്ടിനാണ് ഫൈനല്‍. സെമിയും ഫൈനലും പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക.