25 April 2024 Thursday

വ്യാപാരി നേതാക്കളുടെ ആഹ്വാനം പാളി വ്യാപാരികൾ കടകൾ തുറന്നില്ല

ckmnews

വ്യാപാരി നേതാക്കളുടെ ആഹ്വാനം പാളി വ്യാപാരികൾ കടകൾ തുറന്നില്ല


ചങ്ങരംകുളം:പണിമുടക്കിന്റെ രണ്ടാം ദിനം കടകൾ തുറന്ന് പ്രവർത്തിക്കാൻ വ്യാപാരി നേതാക്കൾ ആഹ്വാനം ചെയ്തെങ്കിലും ജില്ലയിൽ പലയിടത്തും വ്യാപാരികൾ കടകൾ തുറന്നില്ല.പെട്രോൾ പമ്പുകൾ തുറക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പെട്രോൾ പമ്പുകൾ പലതും സ്റ്റോക്ക് തീർന്നത് മൂലം തുറക്കാൻ മുൻകൈ എടുത്തില്ല.ദിനം പ്രതി ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ സ്റ്റോക്ക് ഉള്ളവർ ലാഭക്കൊയ്ത്ത് നടത്താനുള്ള പ്രതീക്ഷയിൽ അവസരം മുതലെടുക്കുകയും ചെയ്തു.കാലത്ത് തന്നെ സമരക്കാർ എത്തി വാഹനങ്ങൾ തടയാൻ ശ്രമം നടത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.സ്വകാര്യ വാഹനങ്ങൾ സാധാരണ പോലെ റോഡിലിറങ്ങിയെങ്കിലും ഓട്ടോ ടാക്സികൾ പൂർണ്ണമായും പണിമുടക്ക് തുടരുകയാണ്.വിവിധ കേന്ദ്രങ്ങളിൽ സമര സമിതി നടത്തുന്ന സമര പരിപാടികൾ ഇന്ന് ഉച്ചയോടെ അവസാനിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം സമരക്കാർ പല സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു.ഇന്ന് അത്തരം സംഭവങ്ങൾ ഒന്നും തന്നെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല