29 March 2024 Friday

നിയന്ത്രണത്തിന് ഇളവ് ലഭിച്ചതോടെ ടൗണില്‍ തിരക്ക് തുടങ്ങി , ഒരു മണിയോടെ എല്ലാം അടഞ്ഞു

ckmnews



ചങ്ങരംകുളം:ഒരാഴ്ചത്തെ ട്രിപ്പ്ള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെ ടൗണിലിറങ്ങി. നിയന്ത്രണത്തിന് ഇളവ് ലഭിച്ചതോടെയാണ് കണ്ടയ്ന്‍മെന്റ് സോണ്‍ നിലനില്‍ക്കുമ്പോള്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ ടൗണിലെത്തിയത്.അടഞ്ഞ് കിടന്ന ചെറു റോഡുകളെല്ലാം അധികൃതര്‍ തുറന്ന് നല്‍കിയെങ്കിലും പ്രധാന സ്ഥലങ്ങളിലെല്ലാം ശക്തമായ പരിശോധന തുടരുകയാണ്.ഉച്ചക്ക് ഒരു മണി വരെ ടൗണില്‍ വലിയ തിരക്ക്  അനുഭവപ്പെട്ടെങ്കിലും ഒരു മണിയോടെ എല്ലാം അടഞ്ഞു.ജനങ്ങള്‍ എല്ലാം ഉള്‍വലിഞ്ഞതോടെ ടൗണുകള്‍ വീണ്ടും സ്തംഭനാവസ്ഥയിലായി