23 April 2024 Tuesday

നന്നംമുക്ക് എഎൽപി സ്കൂളിന്റെ 75- മത് വാർഷികവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും മാർച്ച് 31ന് നടക്കും

ckmnews

നന്നംമുക്ക് എഎൽപി സ്കൂളിന്റെ 75- മത് വാർഷികവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും മാർച്ച് 31ന് നടക്കും


ചങ്ങരംകുളം:നന്നംമുക്ക് എഎൽപി സ്കൂളിന്റെ 75- മത് വാർഷികവും ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം കെ ഗീത ടീച്ചർ, വനജ ടീച്ചർ  എന്നിവർക്ക് യാത്രയയപ്പും മാർച്ച് 31ന് വ്യാഴാഴ്ച നടക്കും. കാലത്ത് 10 മണി മുതൽ സ്കൂൾ വിദ്യാർഥികളുടെയും നാൽപ്പത്തൊന്നാം നമ്പർ അങ്കണവാടി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടക്കും.വൈകിയിട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന പൊതുസമ്മേളനം നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ കെഎ ജബ്ബാർ അദ്ധ്യക്ഷത വഹിക്കും.യോഗത്തിൽ കവിയും പൊന്നാനി ബിപിസി യുമായ ഡോക്ടർ ഹരി ആനന്ദ് കുമാർ മുഖ്യപ്രഭാഷണം നടത്തും.സിനിമ കോമഡി സ്റ്റാർ ഫെയിം കലാഭവൻബിജു മുഖ്യഅതിഥിയായി പങ്കെടുക്കും.യോഗത്തിനുശേഷം കലാഭവൻ ബിജു അവതരിപ്പിക്കുന്ന വൺ മാൻ ഷോ, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും.