25 April 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു


യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി 


ചങ്ങരംകുളം: ചിയ്യാനൂർ പാടത്ത് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു.യുവാവ് അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.നന്നംമുക്ക് മുതുകാട് സ്വദേശി വട്ടപ്പറമ്പിൽ സനൽരാജ് (23)നെയാണ് നിസാര പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് ടേസ്റ്റി ഫുഡ്,ട്രിയോ കഫേ എന്നീ സ്ഥാപനങ്ങൾക്ക് മുന്നിൽ തിങ്കളാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് അപകടം.തൃശ്ശൂർ റോഡിൽ നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഷിഫ്റ്റ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ കല്ല് തകർത്ത് 10 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.കാർ പൂർണ്ണമായും തകർന്നെങ്കിലും യുവാവിനെ നിസാര പരിക്കുകളോടെ നാട്ടുകാർ കാറിൽ നിന്ന്പുറത്തെടുക്കുകയായിരുന്നു.