24 April 2024 Wednesday

ചങ്ങരംകുളത്ത് ടൂറിസ്റ്റ് ഹോമിന് മുകളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളത്ത് ടൂറിസ്റ്റ് ഹോമിന് മുകളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:ടൂറിസ്റ്റ് ഹോമിന് മുകളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ബീഹാർ സാരൻ ജില്ലയിൽ കൊറയ സ്വദേശി ജഗദീഷ് ബാഗത്ത് (41)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചങ്ങരംകുളം ടൗണിൽ നരണിപ്പുഴ റോഡിലെ മുഗൾ ടൂറിസ്റ്റ് ഹോമിന് മുകളിൽ മൂന്നാം നിലയിലെ ഓപ്പൺ ഫ്ളോറിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് സംഭവം.നരണിപ്പുഴ റോഡിൽ തന്നെ മറ്റൊരു കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നത്.മോട്ടോർ ഓൺ ചെയ്യാൻ കെട്ടിടത്തിന് മുകളിൽ കയറിയ കെട്ടിട ഉടമയാണ് മൃതദേഹം കണ്ടത്.തുടർന്ന് കെട്ടിട ഉടമ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പത്ത് വർഷത്തോളമായി ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും കൺസക്ഷൻ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.എസ്ഐ മാരായ രാജേന്ദ്രൻ ഹരിഹരസൂനു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.സയന്റിഫിക് ഓഫീസർ ഇസ്ഹാകും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും