29 March 2024 Friday

മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ 83 - 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി സൗഹൃദ സംഗമം നടത്തി

ckmnews


ചങ്ങരംകുളം:  മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ 83 - 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി സൗഹൃദ സംഗമം റസിയ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജാസ് ഇൻറർനാഷണൽ ഹോട്ടലിൽ  നടന്ന സംഗമത്തിൽ വി മുഹമ്മദ് നവാസ് ആധ്യക്ഷ്യം വഹിച്ചു.ഉണ്ണികൃഷ്ണൻ മൂക്കുതല സ്വഗതം പറഞ്ഞു.

ചന്ദ്രമോഹനൻ,എം പി വേലായുധൻ, റസാഖ് അരിക്കാട്,  ഷംസുദ്ദീൻ, കെ കെ വേലായുധൻ, ബാബു ഊരത്ത്, ഗിരിജ കേച്ചേരി, സുരേഷ്, മോഹൻദാസ്, റഷീദ് വാവന്നൂർ  തുടങ്ങിയവർ പ്രസംഗിച്ചു.കലാപരിപാടികൾക്ക് ഭാഗ്യവതി വിജയൻ, വനജ, അനിത, വസന്ത, പ്രഭിത, കെകെ വേലായുധൻ, നസീർ, ഹരി, സൈനുദ്ദീൻ പള്ളിക്കര, ഷെരീഫ് പന്താവൂർ, റംലത്ത്, ശിവൻ നന്നമുക്ക്, പ്രേമൻ കൂനംമൂച്ചി, ആനന്ദ് എന്നിവർ നേതൃത്വം നൽകി.  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു