23 April 2024 Tuesday

കിളിമൊഴികൾക്കപ്പുറം:പുസ്‌തക ചർച്ച സംഘടിപ്പിച്ചു

ckmnews

കിളിമൊഴികൾക്കപ്പുറം:പുസ്‌തക ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സേതുവിൻ്റെ നോവൽ കിളിമൊഴികൾക്കപ്പുറം ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ, കൃതിയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന യുവതീയുവാക്കളുടെ സങ്കീർണമായ മാനസിക പ്രശ്നങ്ങളും രാജ്യത്തെ കോർപ്പറേറ്റ് ഭീമൻമാരുടെ കാൽക്കീഴിൽ അമരുന്ന നിസ്വരുടെ ജീവിതവും പ്രതിഫലിക്കുന്നു എന്ന് വ്യക്തമാക്കി. ഗ്രന്ഥശാല പ്രസിഡൻറ് എം.എം ബഷീർ മോഡറേറ്ററായി. എ. വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. നോവലിസ്റ്റ്  രജികുമാർ പുലാക്കാട്ട്, ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചന്ദ്രശേഖര കമ്പാർ രചിച്ച ശിഖര സൂര്യൻ സുധാകരൻ രാമന്തളി പരിഭാഷപ്പെടുത്തിയ പുസ്തകം കെ.വി ശശീന്ദ്രൻ പരിചയപ്പെടുത്തി.