20 April 2024 Saturday

അപകടങ്ങള്‍ക്ക് വഴി തെളിയിച്ച് സംസ്ഥാന പാതക്കരികില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു

ckmnews



എടപ്പാൾ:അപകടങ്ങള്‍ക്ക് വഴി തെളിയിച്ച് സംസ്ഥാന പാതക്കരികില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു.തൃശൂർ കുറ്റിപ്പുറം പാതയിൽ അണ്ണക്കംപാടിൽ ആണ് റോഡരിക് ഇടിഞ്ഞ് താഴ്ന്നത്.എടപ്പാൾ റിലയൻസ് പമ്പിന് സമീപത്താണ് ഇതുമൂലം വലിയ ഗർത്തം രൂപപ്പെട്ടത്.വലിയ വാഹനം ഒതുക്കി നിർത്തിയതോടെയാണ് റോഡിൽ താഴ്ച്ചയുണ്ടായതെന്നാണ് സൂചന.ഏതാനും മാസം മുംബ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ തകര്‍ന്നത് നന്നാക്കുന്നതിന്റെ ഭാഗമായി ഇവിടെ കുഴിയെടുത്തിരുന്നു