20 April 2024 Saturday

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ വാർഷികാഘോഷവും അധ്യാപകർക്ക് യാത്രയയപ്പും നൽകി

ckmnews

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ വാർഷികാഘോഷവും അധ്യാപകർക്ക് യാത്രയയപ്പും നൽകി


ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ 94-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ.രാജലക്ഷ്മി ടീച്ചറുടെ യാത്രയയപ്പും പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് അധ്യക്ഷത വഹിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ , ഇ.എം. സുരജ, സി.കെ. പ്രകാശൻ , കെ.പി.ചന്ദ്രമതി, സി.കെ. അഷ്റഫ്, ആസിയ ഇബ്രാഹിം,സി.ശിവശങ്കരൻ മാസ്റ്റർ, സി.കെ.ബിജു, കെ.സാജിറ , സജി കെ ചിന്നൻ , പി. അനുശ്രി, പി.ജി.ബിന്ദു, എം.എൻ . പ്രിയ, സി.വൽസല, സി.കെ. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.