19 April 2024 Friday

ചുട്ട് പൊള്ളുന്ന വെയിലിലും എടപ്പാള്‍ മേല്‍പാല നിര്‍മാണം പുരോഗമിക്കുന്നു

ckmnews

*ചുട്ടു പൊള്ളുന്ന വെയിലിലും എഎടപ്പാൾ: ചുട്ടു പൊള്ളുന്ന വെയിലിലും എടപ്പാൾ മേൽപ്പാലം നിർമാണം തകൃതി.നിർമ്മാണ പ്രവർത്തി മെയ് അവസാനത്തോടു കൂടി പൂർത്തീകരിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പണികൾ ദ്രുതഗതിയിൽ  പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സൂര്യന്റെ കാഠിന്യമേറിയ ചൂടേറ്റ് ഭൂമിയും ചുട്ട് പൊള്ളി ആവിതള്ളുന്ന സമയത്താണ് തൊഴിലാളികൾ പണിയെടുത്തു കൊണ്ടിരുന്നത്. സൂര്യാഘാതം പോലുള്ള വിപത്തുകൾ മുൻ കണ്ട് ഉച്ച സമയത്തുള്ള പണികൾ നിർത്തിവയ്ക്കാനോ വെയിലേക്കാതിരിക്കാനുള്ള സംവിധാനമൊരുക്കാനോ കരാർ കമ്പനി തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ഇതിനെതിരെ പ്രതികരിക്കാൻ ജനങ്ങളോ സംഘടനകളോ രംഗത്ത് വരാത്തത് ഇപ്പോഴത്തെ സാഹചര്യം ഉൾക്കൊണ്ടുകൊണ്ടാണ് എന്ന സത്യം മനസ്സിലാക്കാൻ വൈകുന്നത്. സൂര്യതാപവും സൂര്യാഘാതവും തൊഴിലാളികൾക്ക് വരുത്തി വയ്ക്കാൻ ഇടയാക്കും