16 April 2024 Tuesday

കേരളത്തെ ഇന്ന് കാണുന്ന വികസനത്തിലെത്തിച്ചത് പ്രവാസികൾ:പി ടി കുഞ്ഞി മുഹമ്മദ്

ckmnews

കേരളത്തെ ഇന്ന് കാണുന്ന വികസനത്തിലെത്തിച്ചത്  പ്രവാസികൾ:പി ടി കുഞ്ഞി മുഹമ്മദ്


പൊന്നാനി : കേരളത്തിലെ ഇന്നത്തെ വികസന കുതിപ്പിലെത്താൻ പ്രധാനമായ പങ്ക് വഹിച്ചവർ പ്രവാസികളാണന്  കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ  പി ടി കുഞ്ഞി മുഹമ്മദ് പറഞ്ഞു. കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം കാഞ്ഞിരമുക്ക് ദഅവ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണ് ന്നും കേരളത്തിലെ പ്രവാസികൾക്ക് എന്തങ്കിലും ആനുകൂല്യങ്ങ ലഭിച്ചിട്ടുണ്ടങ്കിൽ അത് ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലുള്ളപ്പോൾ മാത്രമാണന്നും അദ്ദേഹം പറഞ്ഞു. പിണറായി സക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് പ്രവാസി പെൻഷൻ ഉയർന്ന തോതിൽ വർദ്ദനവ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.ഏരിയ പ്രസിഡന്റ് മൻസൂറലി അധ്യക്ഷത വഹിച്ചു . സി പി എം ഏരിയ സെക്രട്ടറി അഡ്വ: ഖലീമുദ്ധീൻ . ഏരിയ കമ്മറ്റി അംഗങ്ങളായ സി പി മുഹമ്മദ് കുഞ്ഞി. രജിഷ് ഉപ്പാല .ജില്ല പ്രസിഡന്റ്  കൃഷ്ണദാസ് . സെക്രട്ടറി അഡ്വ: ഗഫൂർ പി ലില്ലീസ് . ഉസ്മാൻ പൂളക്കോട് .ഏരിയ സെക്രട്ടറി അഡ്വ: സുരേഷ് . സക്കരിയ പൊന്നാനി .  സുരേഷ് . വഹാബ് . എന്നിവർ പങ്കടുത്തു