Kannur
പാർക്കിംഗിനെ ചൊല്ലി തർക്കം: പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

കണ്ണൂർ: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല. റിജേഷിനെ കുത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി