25 April 2024 Thursday

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ മുടങ്ങിയ റേഷന്‍ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി

ckmnews



ചങ്ങരംകുളം:ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ മുടങ്ങിയ റേഷന്‍ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി.ജൂണ്‍ മാസത്തിലെ അവസാന നാളുകളില്‍ റേഷന്‍ വാങ്ങാന്‍ വൈകിയവര്‍ക്കാണ് ലഭിക്കാതിരുന്നത്.ലോക്ക് ഡൗണില്‍ റേഷന്‍ ലഭിക്കാതിരുന്നവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി റേഷന്‍ വീട്ടിലെത്തിക്കുമെന്ന് നേരത്തെ ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചിരുന്നെങ്കിലും പല സ്ഥലത്തും റേഷന്‍ ലഭിച്ചില്ലെന്ന പരാതികള്‍ ഉയരുന്നുണ്ട്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും കണ്ടയ്മെന്റ് സോണ്‍ നിലനില്‍ക്കുന്നതിനാല്‍ പലരും ജോലിക്ക് പോലും പോവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.ഈ അവസ്ഥയില്‍ റേഷന്‍ മുടങ്ങുന്നതില്‍ വലിയ പ്രതിഷേത്തിന് ഇടയാകുന്നുണ്ട്.