19 April 2024 Friday

ഉദിനുപറമ്പ് ശ്രീ കാർത്യായിനി ക്ഷേത്രത്തിലെ പൂരമഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു

ckmnews

ഉദിനുപറമ്പ് ശ്രീ കാർത്യായിനി ക്ഷേത്രത്തിലെ പൂരമഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു


ചങ്ങരംകുളം:ഉദിനുപറമ്പ് ശ്രീ കാർത്യായിനി ക്ഷേത്രത്തിലെ പൂരമഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു.രണ്ട് ദിവസമായി കൊണ്ടാടിയ ഉത്സവം ഞായറാഴ്ച പുലർച്ചെ സമാപിക്കും.ശനിയാഴ്ച പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം പ്രത്യേക പൂജകളും നടന്നു.തുടർന്ന് പറവെപ്പിനും ഉച്ചപൂജക്കുമായി നിരവധി ഭക്തജനങ്ങളാണ് എത്തിയത്.ഉച്ചക്ക് ശേഷം അഞ്ചോളം ഗജവീരൻമാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പോടെയാണ് പകൽപൂരത്തിന് തുടക്കമായത്.വൈകുന്നേരത്തോടെ വിവിധ ദേശങ്ങളിൽ നിന്നായി പകൽപൂരങ്ങൾ ക്ഷേത്രത്തിലെത്തി.രാത്രിയോടെ ക്ഷേത്രത്തിലെത്തിയ വിവിധ വാദ്യമേളങ്ങളും വരവുകളും ഉത്സവത്തിന് താളപ്പൊലിമയേകി.രാത്രി9 മണിയോടെ  ഗാനമേളയും ഉണ്ടാവും.പുലർച്ചെ എഴുള്ളിപ്പിന് ശേഷം ഉത്സവത്തിന് സമാപനമാകും