29 March 2024 Friday

അംഗീകാരങ്ങൾ മുന്നോട്ടുള്ള വിജയങ്ങൾക്ക് പ്രചോദനമാകണം:ജി എസ് പ്രദീപ്

ckmnews

അംഗീകാരങ്ങൾ മുന്നോട്ടുള്ള വിജയങ്ങൾക്ക് പ്രചോദനമാകണം:ജി എസ് പ്രദീപ്

തവനൂർ: കഴിഞ്ഞ കാലത്ത് കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമല്ല മറിച്ച് വരാനിരിക്കുന്ന വിജയങ്ങൾക്കുള്ള പ്രചോദനമാകണം ഓരോ ട്രോഫിയും അംഗീകാരങ്ങളുമെന്ന്  ഗ്രാൻറ് മാസ്റ്റർ ജി എസ് പ്രദീപ് വിദ്യാർത്ഥികളെ ഉൽബോധിപ്പിച്ചു.കടകശ്ശേരിഐഡിയൽ കാമ്പസിൽ ഐഡിയൽ ടാലൻ്റ് സെർച്ച് പരീക്ഷയിലെ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് (അച്ചീവേഴ്സ് ഡേ ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജയം എൻ്റെയോ നിൻ്റെയോ എന്നതിലുപരി നമ്മുടേതാക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തി.ടാലൻ്റ് സെർച്ച് പരീക്ഷാ വിജയികൾക്ക് പുറമെ ഈ വർഷത്തെ രാജപുരസ്കാർ നേടിയവർ, സ്റ്റുഡൻ്റ്സ് പോലീസ് കാഡറ്റ്, സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ മെഡൽ നേടിയവർ, യു എസ് എസ് പരീക്ഷ വിജയികൾ, റെഡ്ക്രോസ് സ്റ്റുഡൻ്റ്, മറ്റ് വ്യക്തിഗത അംഗീകാരങ്ങൾ നേടിയ കുട്ടികൾ തുടങ്ങിയവർക്ക് അദ്ദേഹം അവാർഡുകൾ സമ്മാനിച്ചു.


ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.മാനേജർ മജീദ് ഐഡിയൽ, പിടിഎ പ്രസിഡണ്ട് ഡോ: അബ്ദുല്ല പൂക്കോടൻ, അഡ്വ: ഷമീർ, കൺവീനർ ഉമർ പുനത്തിൽ,പ്രിൻസിപ്പാൾ സമീർ ആസിഫ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ,പ്രിയ അരവിന്ദ് ചിത്രഹരിദാസ്, അഭിലാഷ് ശങ്കർ, ബിന്ദു മോഹൻ, സിന്ധു ദിനേശ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ബിന്ദു പ്രകാശ്, ഉഷ കൃഷ്ണകുമാർ, എന്നിവർ പ്രസംഗിച്ചു