21 March 2023 Tuesday

മയക്കുമരുന്ന് കടത്ത്:നിസാം ദിവസവും രണ്ട് ലക്ഷം കൈമാറും,നൈജീരിയൻ യുവതിയടക്കം അറസ്റ്റിൽ

ckmnews



കണ്ണൂർ: കണ്ണൂരിൽ ഒന്നരക്കോടി രൂപ വിപണിവിലയുള്ള മയക്കുമരുന്ന് പിടിച്ച കേസിൽ നൈജീരിയൻ യുവതി ഉൾപ്പെടെ മൂന്നുപേർകൂടി അറസ്റ്റിൽ. നൈജീരിയ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22), കണ്ണൂർ മരക്കാർകണ്ടിയിലെ ജനീസ് (30), അണ്ടത്തോട് 'അനുഗ്രഹ'യിൽ മുഹമ്മദ് ജാബിർ (34) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പ്രയിസ് ഓട്ടോണിയേയെ ബെംഗളൂരു ബനസവാടിയിൽനിന്ന് കണ്ണൂർ അസി. കമ്മിഷണർ പി.പി. സദാനന്ദനും മറ്റു പ്രതികളെ നർകോട്ടിക് സെൽ ഡിവൈ.എസ്.പി. ജസ്റ്റിൻ എബ്രഹാമുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. രണ്ടുകിലോ എം.ഡി.എം.എ., കൊക്കെയ്ൻ, എൽ.എസ്.ഡി. സ്റ്റാമ്പുകൾ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവർ വിറ്റത്.