ആർത്താറ്റ് ടയോട്ട ഷോറൂമിന് അടുത്ത് ഇരുനില കെട്ടിടത്തിന് തീ പിടിച്ചു ലക്ഷങ്ങളുടെ നഷ്ടം
ആർത്താറ്റ് ടയോട്ട ഷോറൂമിന് അടുത്ത് ഇരുനില കെട്ടിടത്തിന് തീ പിടിച്ചു ലക്ഷങ്ങളുടെ നഷ്ടം
കുന്നംകുളം:ആർത്താറ്റ് ടയോട്ട ഷോറൂമിന് അടുത്ത് ഇരുനില കെട്ടിടത്തിന് തീ പിടിച്ചു .വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
കുന്നംകുളം, ഗുരുവായൂർ, തൃശ്ശൂർ,വടക്കാഞ്ചേരി,പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി 10 യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂവിന്റെ വണ്ടികൾ എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരം കഴിഞ്ഞാണ് തീ അണച്ചത്.കോൺട്രാക്ടറായ ആർത്താറ്റ് സ്വദേശി ബെൻസൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇദ്ദേഹത്തിൻറെ കൺസ്ട്രക്ഷൻ ഓഫീസും വിവിധ സ്ഥലങ്ങളിലേക്കുള്ള നിർമ്മാണ സാമഗ്രികളുമാണ് ഇതിൽ ഉണ്ടായിരുന്നത്.പ്ലംബിംഗ് സാധനങ്ങൾ, പെയിൻറ്, വാർണിഷ്, വയറിങ് മെറ്റീരിയൽസ് ഉൾപ്പെടെ നിരവധി സാധനങ്ങൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഇവയിലാണ് ആദ്യം തീ പിടിച്ചത്.അതുകൊണ്ടുതന്നെ തീ കെടുത്തൽ ഏറെ ശ്രമകരമായിരുന്നു.ഏറെനേരം പണിപ്പെട്ടാണ് 9 മണിയോടുകൂടി തീ നിയന്ത്രണവിധേയമാക്കിയത്. തീ കെടുത്തുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ട് ഫയർമാൻമാരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.