24 April 2024 Wednesday

ഭിന്നശേഷി വീൽചെയർ റൈസിംഗ്: സജി തവനൂർ പരിശീലനം ആരംഭിച്ചു

ckmnews

ഭിന്നശേഷി വീൽചെയർ റൈസിംഗ്: സജി തവനൂർ പരിശീലനം ആരംഭിച്ചു


എടപ്പാൾ: ഭിന്നശേഷി വീൽചെയർ റൈസിംഗ് മേഖലയിൽ കേരളത്തിൽ നിന്നും ആദ്യമായി ദേശീയ പാരാ ഒളിമ്പിക്സിൽ മത്സരത്തിന് പോകുന്ന  സജി തവനൂർ പരിശീലനത്തിന് ഇറങ്ങി. തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സിന്ദറ്റിക് ട്രാക്കിലാണ് പരിശീലനം തുടങ്ങിയത്. രാവിലെ 11മണിക്ക് തിരൂർ മുൻസിപാലിറ്റി ചെയർ പേഴ്‌സൻ എ.പി.നസീമയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ സ്നേഹതീരം ചീഫ് കോർഡിനേറ്റർ നാസർ കുറ്റൂർ  AKWRF ജില്ലാ കമ്മിറ്റി സെക്രട്ടറി ബദറുസമാൻ, ജില്ലാ ട്രഷറർ അബ്ദുൽ മജീദ് ചങ്ങരംകുളം, തിരൂർ താലൂക്ക് സെക്രട്ടറി അസ്‌ലം പുറത്തൂർ ,അംഗങ്ങളായ ജാഫർ , അൻസാർ , റഫീഖ് സ്നേഹതീരം വളണ്ടിയർമാരായ അനസ്, അഹമദ് റാഷി, ഷാഹുൽ , ശ്രുതി, ജാൻസിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ഭിന്നശേക്കാരൻ റൈസിംഗ് സ്‌പോട്‌സ് വീൽചെയർ ഉപയോഗിക്കുന്നത്ത് .

ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ മെമ്പർ ആയ സജിക്ക് ആദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴിയാണ്   ഒന്നര ലക്ഷത്തിലധികം രൂപ വിലയുള്ള ഈ വീൽചെയർ ലഭിച്ചത്.ലോകോത്തര മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് സജിയുടെ ആഗ്രഹം ഭാരിച്ച ചിലവ് വരുന്ന സജിയുടെ ആഗ്രഹം സഫലമാകാൻ പൊതു സമൂഹത്തിന്റെ സപ്പോർട്ടും  സ്പോണ്സർ ഷിപ്പും വേണമെന്ന് ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.