16 April 2024 Tuesday

കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27ന് കാഞ്ഞിരമുക്കിൽ നടക്കും

ckmnews


മാറഞ്ചേരി : കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27ന് ഞായാറാഴ്ച കാഞ്ഞിരമുക് ദഅവ ഓഡിറ്റോറിയത്തിൽ  നടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രവാസികളിൽ നിന്ന് മാത്രം ഫണ്ട് സ്വരൂപിച്ചാണ് ഏരിയ സമ്മേളനം നടന്നുന്നത്.സമ്മേളനത്തിലേക്ക് ആവശ്യമായ പ്രചരണവും  ഭക്ഷണവും. മറ്റു ചിലവുകളുമെല്ലാം വഹിക്കുന്നത് പ്രവാസികളാണ്.കഴിഞ്ഞ കാലങ്ങളിൽ പൊന്നാനിയുടെ സാമൂഹിക സാംസ്കാരിക ജനകീയ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ പ്രവാസി സംഘത്തിന് കഴിഞ്ഞിട്ടുണ്ടന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.പ്രവാസി കളുടെ ആനുകൂല്യങ്ങളും മറ്റു കാര്യങ്ങളും വേഗത്തിൽ സാധ്യമാകുന്നതിന് അഞ്ച് കേന്ദ്രങ്ങളിൽ പ്രവാസി സേവ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങി.ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ  പി ടി കുഞ്ഞിമുഹമ്മദ് നിർവഹിക്കും. ജില്ല പ്രസിഡന്റ് കൃഷ്ണദാസ് . സെക്രട്ടറി അഡ്വ: ഗഫൂർ പി ലില്ലിസ്  എന്നിവർ പങ്കെടുക്കും.സമ്മേളനം രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തുന്നതോടെ തുടക്കമാകും.പത്രസമ്മേളനത്തിൽ ഏരിയ സെക്രട്ടറി അഡ്വ: സുരേഷ് ബാബു . ജില്ലാ കമ്മറ്റി അംഗങ്ങളായ മൻസൂറലി .സക്കരിയ പൊന്നാനി . സ്വാഗത സംഘം ഭാരവാഹികളായ ഗഫൂർ . വഹാബ് എന്നിവർ പങ്കെടുത്തു