25 April 2024 Thursday

വടക്കുമുറി ശ്രീ സുബ്രമണ്യ ക്ഷേത്രത്തിലെ ക്ഷേത്ര നടപ്പുര സമർപ്പണവും രഥം നിർമാണോദ്ഘാടനവും തിങ്കളാഴ്ച നടക്കും

ckmnews


ചങ്ങരംകുളം:മൂക്കുതല വടക്കുമുറി ശ്രീ സുബ്രമണ്യ കോവിലിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച്  ക്ഷേത്ര നടപ്പുര സമർപ്പണവും രഥം നിർമാണോദ്ഘാടനവും മാർച്ച് 28ന് തിങ്കളാഴ്ച നടക്കും.പുലർച്ചെ 4.30 ന് നട തുടക്കും,ഗണപതിഹോമം,ഉഷപൂജ,പഞ്ചഗവ്യ കലശപൂജ,ദ്രവ്യ കലശ പൂജ,തുടർന്ന് പഞ്ച ഗവ്യ അഭിഷേകം,കലശാഭിഷേകം,ദ്രവ്യകലശാഭിഷേകം,9.30 ന് അലങ്കാരം തുടർന്ന് ഉച്ചപൂജ,വൈകുനേരം 5.30ന് നട തുറക്കൽ,തുടർന്ന് ദീപാരാധന,അഷ്ടപദി,അത്താഴപൂജ,ഡബിൾ തായമ്പക എന്നിവ നടക്കും