29 March 2024 Friday

സമൂഹ വ്യാപനം അറിയാന്‍ നടത്തിയ പരിശോധന ഫലം പുറത്ത് വന്നു ,പൊന്നാനിക്ക് ആശ്വാസം ഫലങ്ങള്‍ നഗറ്റീവ്

ckmnews


എടപ്പാൾ: കോവിഡ് സമൂഹ വ്യാപന ഭീതിക്കിടെ ആശ്വാസമായി പൊന്നാനി താലൂക്കിലെ പരിശോധനാ ഫലങ്ങൾ. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനായി താലൂക്കിൽ നടത്തിയ ആന്റിബോഡി പരിശോധനാ ഫലങ്ങളെല്ലാം പുറത്തുവന്നപ്പോൾ ആർക്കും രോഗബാധയില്ല.

5പഞ്ചായത്തുകളിൽനിന്നായി ശേഖരിച്ച 1482 സാംപിളുകളിൽ‌ 1479 പേർക്കും കോവിഡ് ബാധ കണ്ടെത്തിയിട്ടില്ല. എന്നാൽ രോഗബാധ സംബന്ധിച്ച സംശയങ്ങൾ ഉള്ളതിനാൽ 3 സാംപിളുകൾ തുടർ പരിശോധനയ്ക്കു വിധേയമാക്കി. റാൻഡം പരിശോധനയുടെ രണ്ടാംഘട്ടമായി 10,000 പേരിൽ നടത്തുന്ന ആന്റിജൻ പരിശോധന താലൂക്കിൽ തുടരുകയാണ്. ആന്റിജൻ പരിശോധനയ്ക്കായി ഇന്നലെ ശേഖരിച്ച 558 സാംപിളുകൾ നെഗറ്റീവായി.


പാലപ്പെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് 19 ടെസ്റ്റിൽ 121 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയി എന്നത് ആശ്വാസം നൽകുന്നു.

മെഡിക്കൽ ഓഫിസർ ഡോക്ടർ ആഷിഖ് അമന്റ നേതൃത്വത്തിൽ നടന്ന പരിശോധയിൽ Dr:ശശികുമാർ, Dr:മുനാസ്, ഹെൽത്ത് ഇൻസ്പക്ടർ സ്വപ്ന തുടങ്ങിയവരും പങ്കെടുത്തു.

വളണ്ടിയർമാരും, ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരും,ആംബുലൻസ് ഡ്രൈവറും ഇന്ന് ടെസ്റ്റിന് വിധേയരായി.


എടപ്പാൾ 56, ആലങ്കോട് 118, തവനൂർ 76, വെളിയങ്കോട് 36, കാലടി 65, വട്ടംകുളം 33, മാറഞ്ചേരി 44, നന്നംമുക്ക് 78, പൊന്നാനി നഗരസഭ 52 എന്നിങ്ങനെയാണ് സാംപിളുകൾ ശേഖരിച്ചത്.മറ്റിടങ്ങളിലെ സാംപിൾ ശേഖരണം ഇന്നും തുടരും. ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി വിദഗ്ധ പരിശീലനം ലഭിച്ച സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്.അടുത്ത ഘട്ടത്തിൽ മെ‍ാബൈൽ ലാബിൽ വീടുകളിലെത്തിയുള്ള പരിശോധനയും നടക്കും. മറ്റു പരിശോധനാ സംവിധാനങ്ങളിൽ ഫലം ലഭിക്കാൻ കാലതാമസം നേരിടുമ്പോൾ 30 മിനിറ്റിനകം ഫലം ലഭിക്കും എന്നതാണ് ആന്റിജൻ പരിശോധനയുടെ പ്രത്യേകത. ആന്റിജൻ പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം കണ്ടെത്തുന്നവരെ വീണ്ടും ആന്റി ബോഡി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.