29 March 2024 Friday

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക്'; സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആര്‍ടിഒ

ckmnews

കോഴിക്കോട്: സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ ക്യാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ . അതിരുവിട്ട ആഘോഷം സ്കൂൾ മൈതാനത്ത് നടന്നിട്ടും സ്കൂൾ അധികൃതർ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികൾ നിയന്ത്രിക്കാന്‍ അധികൃതർ ഇനിയെങ്കിലും കർശനമായി ഇടപെടണമെന്നും കോഴിക്കോട് ആർടിഒ പി ആർ സുമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിലുൾപ്പെട്ട വിദ്യാർത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും  ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് പിഴയീടാക്കും. പരിശോധനകളും നടപടിയും ഇനിയും തുടരുമെന്നും ആർടിഒ പറഞ്ഞു.