28 March 2024 Thursday

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

ckmnews

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ ഇന്ന് രാവിലെ 9ന് മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും.കെ.എസ്​.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത്​ എൽ.പി സ്​കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച്​ മുഴുവൻ സമയ രാഷ്​ട്രീയ പ്രവർത്തകനാവുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ്​ സംഘടനരംഗത്ത് കഴിവുതെളിയിച്ചത്​​. പ്രവര്‍ത്തകരുടെ ഏതാവശ്യത്തിനും എവിടെയും ഓടിയെത്താനുള്ള ഊര്‍ജസ്വലതയാണ് അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കിയത്.