25 April 2024 Thursday

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വിവേചനം അവസാനിപ്പിക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews


പൊന്നാനി:ത്രിപ്പിൾ ലോക്ക്ഡൗണിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കമ്മറ്റിആവശ്യപ്പെട്ടു.പൊന്നാനിയെക്കാൾ രണ്ടിരട്ടി കേസുകൾ ഉണ്ടായിട്ടും ഒട്ടേറെ ഇളവുകളോടെയാണ് തിരുവനന്തപുരത്തു ത്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. പൊന്നാനിയോടുള്ള ഉദ്യോഗസ്ഥന്മാരുടെ വിവേചനം അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കമ്മറ്റി സർക്കാരിന് മുന്നറീപ്പ് നൽകി. ജനങ്ങളും വ്യാപാരികളും ഇത്രയും പ്രതിസന്ധിയിലായ ഈ ഘട്ടത്തിൽ പൊന്നാനിയിലെ രാഷ്ട്രീയ നേതൃത്തങ്ങൾ കണ്ണ് തുറക്കണമെന്നും അടിയന്തരമായി ഇടപെടണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെടുന്നു. ആറാം തിയ്യതിക്ക് ശേഷം ലോക്ക്ഡൗൺ നീളുന്ന പക്ഷം നിയന്ത്രണങ്ങളിൽ ഇളവ് വന്നില്ലെങ്കിൽ തുറന്ന കടകൾ അടച്ചിടലടക്കമുള്ള സമരപരുപാടിയുമായി മുന്നോട്ട് പോകാനും മണ്ഡലം സമിതി തീരുമാനിച്ചു.