28 March 2024 Thursday

പാചക വാതക വില വർദ്ധനവ്ഗ്യാസ് ഏജൻസിക്ക് മുൻപിൽ സമരം നടത്തി

ckmnews



പൊന്നാനി: ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലണ്ടറിന്  ഭീമമായ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഏ.വി.ഹൈസ്കുളിനടുത്തുള്ള ഭാരത് ഗ്യാസ് ഏജൻസി ഓഫീസിന് മുന്നിൽ ഗ്യാസ് കുറ്റിയുമായി പൊന്നാനി മണ്ഡലം കോൺഗ്രസ് സമരം നടത്തി.ഗ്യാസിന്റെ വില ആയിരത്തിന് അടുത്തെത്തിയിട്ടും,പെട്രോളിയം ഉൽപന്നങ്ങൾക്ക് ഇടക്കിടെ ഭീമമായ വില വർദ്ധിപ്പിച്ചും മോദി സർക്കാർ സാധാരണ ജനങ്ങളോട് നടത്തുന്ന വഞ്ചനാപരമായ നടപടി അവസാനിപ്പിക്കണമെന്ന് സമരം ആവശ്യപ്പെട്ടു.ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്  ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.എ.പവിത്രകുമാർ, എം.രാമനാഥൻ, അലികാസിം,സി.പി..കോയ,

ടി. രാജ്കുമാർ, ജലീൽ പള്ളിതാഴത്ത്,കെ.മുഹമ്മത്, ഫജറു പട്ടാണി , ലൗലി അബ്ദുല്ലകുട്ടി എന്നിവർ പ്രസംഗിച്ചു.കേന്ദ്ര സർക്കാർ പാചക വാതകത്തിന് അടിയന്തരമായി മുഴുവൻ ഉപഭോക്താക്കൾക്കും സബ്സിഡി ഏർപ്പെടുത്തി അഞ്ഞൂറ് രൂപക്ക് ഗ്യാസ് നൽകാനുള്ള നടപടി മോദി യും അമിത്ഷായും സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.മൻമോഹൻ സർക്കാറിന്റെ കാലത്ത് 2014 ൽ ആയിരത്തി ഇരുന്നുറ്റമ്പത് രൂപയുണ്ടായിരുന്ന ഗ്യാസ് വില സബ്സിഡി നൽകി 450 രൂപയാക്കിയത് ജനങ്ങൾക്ക് നൽകിയ ആശ്വാസമായിരുന്നു. ഇന്ന് മോദി സർക്കാർ നടത്തുന്ന ഇരുട്ടടിക്കെതിരെ കോൺഗ്രസ് നടത്തു ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങൾ പിന്തുണ നൽകണമെന്നും ടി.കെ.അഷറഫ് അഭ്യർത്ഥിച്ചു.