19 April 2024 Friday

കടവല്ലൂർ പഞ്ചായത്തിൽ നടത്തിയ 67 പേരുടെ റാൻഡം പരിശോധനാഫലം നെഗറ്റീവ്.

ckmnews



പെരുമ്പിലാവ്:കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് കടവല്ലൂർ പഞ്ചായത്തിൽ നടത്തിയ 67 പേരുടെ റാൻഡം പരിശോധനാ ഫലം നെഗറ്റീവ്.കടവല്ലൂർ പഞ്ചായത്തിലെ ആരോഗ്യകേന്ദ്രം ജീവനക്കാർ, 

ആശാ വർക്കർമാർ, സന്നദ്ധപ്രവർത്തകർ, ജലദോഷം, ശ്വാസതടസ്സംഉൾപ്പെടെയുള്ള രോഗങ്ങളുമായി പി.എച്ച്.സി.യിൽ ഒരാഴ്ചക്കുള്ളിൽ ചികിത്സക്കെത്തിയവർ എന്നിവർക്കാണ് റാൻഡം പരിശോധന നടത്തിയത്.പി.എച്ച്.സി.യിൽ ഒരാഴ്ച്ചക്കുള്ളിൽ ചികിത്സക്കെത്തിയ15 പേർ എന്നിവരുൾപ്പെടെ 67 പേരുടെ പരിശോധനയാണ്  കഴിഞ്ഞദിവസം നടത്തിയത്.