28 March 2024 Thursday

സമൂഹവ്യാപനം കണ്ടെത്തുന്നതിനായി വാര്‍ഡ് തിരിച്ചുള്ള കോവിഡ് ടെസ്റ്റിന് തുടക്കമായി

ckmnews

സമൂഹവ്യാപനം കണ്ടെത്തുന്നതിനായി വാര്‍ഡ് തിരിച്ചുള്ള കോവിഡ് ടെസ്റ്റിന് തുടക്കമായി


ചങ്ങരംകുളം:സമൂഹവ്യാപനം കണ്ടെത്തുന്നതിനായി വാര്‍ഡ് തിരിച്ചുള്ള കോവിഡ് ടെസ്റ്റിന് തുടക്കമായി.പൊന്നാനി താലൂക്കിലെ പഞ്ചായാത്തുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയായതോടെയാണ് ഓരോ പഞ്ചായത്തിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ആരംഭിച്ചത്.ഇന്ന് ആലംകോട് ഗ്രാമപഞ്ചായത്തിലെ 5,6 വാര്‍ഡുകളിലായി 90 പേര്‍ക്കാണ് ഇന്ന് ആന്റിബോഡി ടെസ്റ്റ് നടത്തിയതെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ സുജിത സുനില്‍ പറഞ്ഞു.വരും ദിവസങ്ങളായി ഫലം വന്ന് തുടങ്ങും.കഴിഞ്ഞ ദിവസങ്ങളായി നടന്ന പരിശോധ ഫലം വൈകുന്നേരത്തോടെ എത്തുമെന്നാണ് സൂചന