25 April 2024 Thursday

ഭാര്യ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവ് മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടുദിവസം

ckmnews

വാണിയമ്പാറ: വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവ് ഭാര്യ മരിച്ചതറിയാതെ രണ്ടുദിവസം മൃതദേഹത്തിനൊപ്പം ചെലവഴിച്ചു.

ആനവാരി ചിറ്റിലപ്പിള്ളി വീട്ടിൽ സൈമണിന്റെ ഭാര്യ അൽഫോൻസയാണ് (52) മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്നു കരുതുന്നു. മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചുതുടങ്ങിയിരുന്നു.

സൈമണും അൽഫോൻസയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ബുധനാഴ്ച രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമൺ അയൽവീട്ടിൽ പറയുന്നത്. തുടർന്ന് നാട്ടുകാർ പഞ്ചായത്തംഗം ഷീല അലക്സിനെ വിവരമറിയിച്ചു.

ഇവർ അറിയിച്ചതിനെത്തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇവരുടെ ഏകമകൻ വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു.