24 April 2024 Wednesday

മലയാളി മാധ്യമ പ്രവര്‍ത്തക മരിച്ച നിലയില്‍: ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍

ckmnews

ബെംഗളൂരു: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ  മലയാളി മാധ്യമപ്രവര്‍ത്തക  ബെംഗളൂരുവില്‍ തൂങ്ങി മരിച്ച  സംഭവത്തില്‍ അന്വേഷണം. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസായിരുന്നു.

'റോയിട്ടേഴ്‌സ്' ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററാണ് ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്.