19 April 2024 Friday

മൂക്കുതല ഹൈസ്കൂൾ 1970-71 SSLC ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നടത്തി

ckmnews

മൂക്കുതല ഹൈസ്കൂൾ 1970-71 SSLC ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നടത്തി


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂൾ 1970-71 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.ചെയർമാൻ അച്ചുത കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 62 പൂർവ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 125 പേർ പങ്കെടുത്തു.അഡ്വ.പി.രാജഗോപാല മേനോൻ യോഗം ഉൽഘാടനം ചെയ്തു.ചിത്രൻ നമ്പൂതിരിപ്പാട്,ജോബ് മാസ്റ്റർ,ശിവശങ്കരൻ മാസ്റ്റർ,ബാല മോഹൻ മാസ്റ്റർ,സഹദേവൻ മാസ്റ്റർ എന്നീ പൂർവ അദ്ധ്യാപകരെ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു.യോഗത്തിൽ കെ. ചന്ദ്രൻ സ്വാഗതവും,കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു. ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഉച്ച ഭക്ഷണത്തിനു ശേഷം യോഗം പിരിഞ്ഞു.