19 April 2024 Friday

വട്ടംകുളം സിപിഎൻയുപി സ്കൂൾ വിജയികളെ അനുമോദിച്ചു

ckmnews

വട്ടംകുളം സിപിഎൻയുപി സ്കൂൾ വിജയികളെ അനുമോദിച്ചു


എടപ്പാൾ: വട്ടംകുളം സിപിഎൻയുപി സ്കൂൾ പി ടി എ കമ്മിറ്റി എൽ എസ് എസ് /യു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെ

അനുമോദിച്ചു. കൂടാതെ സ്കൂൾ മേളകളിൽ വിജയികളായവർക്കും സംസ്ഥാനതല സാഹിത്യരചനയിൽ സമ്മാനം നേടിയ അധ്യാപിക വിജയ ടീച്ചറെയും ട്രോഫി നൽകി അനുമോദിച്ചു. പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ സുമിത്ര, ഗ്രാമപഞ്ചായത്ത് മെമ്പർ എം എ നജീബ്,

 പിടിഎ പ്രസിഡണ്ട് അനീഷ്, എം മുസ്തഫ, അഡ്വക്കറ്റ് എം ബി ഫൈസൽ, ഏട്ടൻ ശുകപുരം, ലളിത സി,സജി സി, സതീഷ് കുറുപ്, വിനോദ്, മുഹമ്മദലി എന്നിവർ സംസാരിച്ചു.