24 April 2024 Wednesday

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ യാത്രയയപ്പ് സമ്മേളനം

ckmnews

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ യാത്രയയപ്പ് സമ്മേളനം


എടപ്പാൾ:കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ബെന്നി തോമസ് അധ്യക്ഷനായി. വിവിധ ഉപജില്ലകളിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന

ജോൺ (കൂട്ടായി), സുകുമാരൻ മാസ്റ്റർ(ഈശ്വരമംഗലം ന്യൂ യു പി എ സ് ), കെ ജയപ്രകാശ് (എവിഎച്ച്എസ്എസ് പൊന്നാനി), നാണു (വൈക്കത്തൂർ), കൃഷ്ണദാസ് ( വന്നേരി എച്ച് എസ് എസ് ) എന്നിവർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സി.വി സന്ധ്യ, ടി.കെ സതീശൻ, ഷഫീക്ക്, ജില്ലാ പ്രസിഡന്റ് സി.പി മോഹനൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. സിബി തോമസ്, എ.പി നാരായണൻ ,പ്രഷീദ്, പി.എ ഷുക്കൂർ, പി രാമകൃഷ്ണൻ, പി.ജി സജീവ് എന്നിവർ സംസാരിച്ചു.