19 April 2024 Friday

ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവത്ക്കരണ സന്ദേശറാലി നടത്തി

ckmnews

ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവത്ക്കരണ സന്ദേശറാലി നടത്തി


എടപ്പാൾ:ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവത്ക്കരണ സന്ദേശറാലി നടത്തി.പൊന്നാനി ക്ഷയരോഗ യൂണിറ്റിൻ്റെയും തവനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷയരോഗ നിവാരണത്തിനായി "നിക്ഷേപിക്കാം - ജീവൻ സംരക്ഷിക്കാം" എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ റാലി തവനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ക്ഷയരോഗ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ ജിബില.വി, സി.ആർ.ശിവപ്രസാദ്, രഘു.കെ.പി.പ്രശാന്ത്.കെ.പി.സൈനബ.സി, രമ്യ.കെ.ആർ, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.ആരോഗ്യ, ആശ പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.ഡോ. ജിബില.വി ക്ലാസ്സിന് നേതൃത്വം നൽകി.