29 March 2024 Friday

ചാവക്കാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചാവക്കാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കുന്നംകുളം:ചാവക്കാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാവക്കാട് ഇരട്ടപ്പുഴ മുഹ്യുദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന കല്ലുവളപ്പിൽ നാസിം മകൻ നാദിർഷ (23) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഇയാൾ നേരം പുലർന്നിട്ടും വാതിൽ തുറക്കാതായതോടെ വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ കണ്ടെത്തിയത്. ഉടൻ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.