20 April 2024 Saturday

പൊന്നാനി മണ്ഡലം യുഡിഎഫ് കെ റെയിൽ വിരുദ്ധ സമര സംഗമം മാർച്ച് 31ന് ചങ്ങരംകുളത്ത് നടക്കും

ckmnews

പൊന്നാനി മണ്ഡലം യുഡിഎഫ് കെ റെയിൽ വിരുദ്ധ സമര സംഗമം മാർച്ച് 31ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:സംസ്ഥാനത്തിന് ഒട്ടും ഗുണകരമല്ലാത്ത കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും,പദ്ധതിയുടെ പേരിൽ സർക്കാരും, പോലീസും ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളികൾ  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 31ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ചങ്ങരംകുളത്ത് സമര സംഗമം സംഘടിപ്പിക്കാൻ മണ്ഡലം യു ഡി എഫ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം ചെയർമാൻ അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യു ഡി എഫ് കണ് വീനർ അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ഷാനവാസ് വട്ടത്തൂർ ,അനന്തകൃഷ്ണൻ മാസ്റ്റർ, സിദ്ദീക്ക് പന്താവൂർ ,മുസ്തഫ വടമുക്ക്, പി പി യൂസഫലി,വി വി ഹമീദ്, ഇ പി ഏനു, സി കെ ബാപ്പനു ഹാജി, കാരയിൽ അപ്പു, എം കെ അൻവർ,  നവാസ് വിറളിപ്പുറത്ത്, പിടി കാദർ, അഷ്റഫ് ആലുങ്ങൽ,അഷ്റഫ് പുറത്താട്ട്, എം അബ്ദുൽ ലത്തീഫ് ,എം പി നിസാർ, കെ സൈനുദ്ദീൻ, എൻ പി മൊയ്തുട്ടി ഹാജി, കെ മാമു, ടി വി അഹമ്മദുണ്ണി, അബ്ദു സലാം എന്ന കുഞ്ഞു, ഇ വി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു